ADVERTISEMENT

അഹമ്മദാബാദ് ∙ ചെയ്യാത്ത കുറ്റത്തിനാണു തന്റെ ഭർത്താവ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതെന്ന് വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്. ഐപിഎസ് അസോസിയേഷൻ പിന്തുണച്ചില്ലെന്നും സത്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

29 വർഷം മുൻപുണ്ടായ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് കുറ്റക്കാരനെന്നു കണ്ടെത്തിയ ജാംനഗർ സെഷൻസ് കോടതി വ്യാഴാഴ്ചയാണു ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കടുത്ത വിമർശകനായിരുന്നു സഞ്ജീവ് ഭട്ട്. സഞ്ജീവിനെ കുടുക്കിയെന്നതിനു ഒട്ടേറെ വാദങ്ങളും ശ്വേത സമൂഹമാധ്യമങ്ങളിലൂടെ നിരത്തി:

∙ കസ്റ്റഡിയിൽ നിന്നു വിട്ടയച്ചു നാളുകൾക്കു ശേഷം മരിച്ച പ്രഭുദാസ് വൈഷ്ണാണി അടക്കമുള്ള 133 പേരും ഭട്ടിന്റെ കസ്റ്റഡിയിലായിരുന്നില്ല. കലാപ മേഖലയിൽ അധികച്ചുമതല നൽകപ്പെട്ട ഭട്ടും സംഘവും ജംഝോധ്പുർ സ്റ്റേഷനിൽ എത്തുന്നതിനു മുൻപേ തന്നെ അവർ അറസ്റ്റിലായിരുന്നു. ഇവരെ ഭട്ട് ചോദ്യം ചെയ്തിരുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com