ADVERTISEMENT

ജയ്പുർ ∙ ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്‍ലു ഖാനെ ഒഴിവാക്കിയെങ്കിലും മക്കളെ പ്രതിചേർത്ത് രാജസ്ഥാൻ പൊലീസിന്റെ കുറ്റപത്രം. പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടതിനാൽ കുറ്റപത്രത്തിൽ പരാമർശമുണ്ടെങ്കിലും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 

കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടു പോയതിന്റെ വകുപ്പുകൾ ചേർത്താണു ഖാന്റെ 2 മക്കളെയും ട്രക്ക് ഡ്രൈവറെയും പ്രതി ചേർത്തുള്ള കുറ്റപത്രം.

ജയ്പുരിലെ കന്നുകാലിച്ചന്തയിൽ നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്‍ലു ഖാനെയും മക്കളെയും 2017 ഏപ്രിൽ ഒന്നിനാണു അൽവറിൽ ഒരു സംഘം ഗോരക്ഷകർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഖാൻ 3നു മരിച്ചു.

സംഭവത്തെ തുടർന്നു ഗോരക്ഷകരായ 8 പേർക്കെതിരെയും കാലിക്കടത്തിനു പെഹ്‍ലു ഖാൻ (55), മക്കളായ ഇർഷാദ് (25), ആരിഫ് (22), ട്രക്ക് ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു.

എന്നാൽ ഖാനെ അടിച്ചു കൊന്നതിനു പിടിയിലായ 6 പേരും കുറ്റക്കാരല്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു ജാമ്യം ലഭിച്ചു. 2 പേർ ഒളിവിലാണ്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.  

കേസിന്റെ അന്വേഷണം നടത്തിയതു മുൻ സർക്കാർ ആണെന്നും അതിന്റെ തുടർനടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പെഹ്‌ലു ഖാനും കേസിൽ പ്രതിയാണെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

ഖാൻ മരിച്ചു പോയതിനാൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന പൊലീസിന്റെ വിശദീകരണം പിന്നാലെയെത്തി. . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com