ADVERTISEMENT

ന്യൂഡൽഹി ∙ ഗുരുതര പ്രതിസന്ധിയിൽ നിന്നു കോൺഗ്രസിനെ കരകയറ്റാൻ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാകണമെന്ന നിർദേശവും പാർട്ടിയിൽ ഉയർന്നു. ഇടക്കാല പ്രസിഡന്റാകുമോ എന്ന് പാർലമെന്റ് അങ്കണത്തിൽ ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നിഷേധിക്കാൻ സോണിയ തയാറായില്ലെന്നതു ശ്രദ്ധേയം. എന്നാൽ, നെഹ്റു കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകണമെന്നാണു രാഹുലിന്റെ നിലപാട്. 

19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. അതേസമയം, പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ അവരുടെ ആരോഗ്യം അനുകൂലമല്ലെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com