ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരും ദമ്പതികളുമായ ഇന്ദിര ജയ്സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീടും ഇവർ നേതൃത്വം നൽകുന്ന ലോയേഴ്സ് കലക്ടീവ് എന്ന സംഘടനയുടെ ഓഫിസുകളുമുൾപ്പെടെ ഡൽഹിയിലും മുംബൈയിലുമായി അഞ്ചിടങ്ങളിൽ സിബിഐ റെയ്ഡ്. വിദേശത്തു നിന്നു നിയമവിരുദ്ധമായി പണം സ്വീകരിച്ചെന്ന കേസിലാണ് നടപടി.

മൊത്തം 32.39 കോടി രൂപ വിദേശത്തു നിന്നു സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കേസെന്നും റെയ്ഡിൽ ചില സുപ്രധാന രേഖകൾ പിടിച്ചെടുത്തെന്നും സിബിഐ അവകാശപ്പെട്ടു.

എന്നാൽ, റെയ്ഡിനെതിരെ പ്രതിപക്ഷ എംപിമാരും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും രംഗത്തെത്തി. മനുഷ്യാവകാശ മേഖലയിലെ പ്രമുഖരായ അഭിഭാഷകരുടെ വീട്ടിലും ഓഫിസുകളിലും നടത്തിയ റെയ്ഡ് അധികാര ദുർവിനിയോഗമാണെന്നും നടപടി അവസാനിപ്പിക്കണമെന്നും കോൺഗ്രസ്, തൃണമൂൽ, സിപിഎം, സിപിഐ എന്നിവയിൽ നിന്നുള്ള ഇരുപതിലേറെ എംപിമാർ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു. പ്രതികാര നടപടിയാണ് റെയ്ഡെന്ന് കേജ്‍രിവാൾ ആരോപിച്ചു. 

ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 13നു റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് സിബിഐ ഇന്നലെ പുലർച്ചെ 5 മുതൽ റെയ്ഡ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com