ADVERTISEMENT

പട്ന ∙ ജനപ്പെരുപ്പത്തിന് പരിഹാരവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രണ്ടിലേറെ കുട്ടികളുള്ളവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നാണ് നിർദേശം. 

ഇന്നലെ, ലോക ജനസംഖ്യാദിനത്തിൽ, ഇന്ത്യയിലെ ജനസംഖ്യാ വർധനയെപ്പറ്റി ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തിരുന്നു. 1947 മുതൽ ഇതുവരെ ഇന്ത്യയിലെ ജനസംഖ്യാ വർധന 366% ആണെന്നും യുഎസിൽ ഇതു വെറും 113% ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജനനനിയന്ത്രണ നിയമം കൊണ്ടുവരാൻ എല്ലാ പാർട്ടികളും മുന്നോട്ടു വരണമെന്നും മന്ത്രി ട്വീറ്റി‍ൽ പറഞ്ഞു.

പിന്നീടു ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണു വോട്ടവകാശം റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചത്. ഇത്തരം വിചിത്രമായ ആശയങ്ങൾ ഇദ്ദേഹത്തിന് എവിടെനിന്നു കിട്ടുന്നെന്നു ചോദിച്ച് ബിഹാറിലെ ആർജെഡി നേതാക്കൾ ഉടൻ രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com