ബെംഗളൂരു ∙ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ ഹാജരാകാൻ, രാജിവച്ച കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും 4ദിവസം മാത്രം അനുവദിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
4 ദിവസത്തിനകം ഹാജരായില്ലെങ്കിൽ ബെയ്ഗിനെതിരെ നടപടി സ്വീകരിച്ചേക്കും. ഇന്നലെ ഹാജരാകാനാണ് എസ്ഐടി നിർദേശം നൽകിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളും ഹജ് തീർഥാടനവും ചൂണ്ടിക്കാട്ടിബെയ്ഗ് സമയം നീട്ടിച്ചോദിച്ചു.
നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ റോഷൻ ബെയ്ഗിനെതിരെ 400 കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു. എംഎൽഎ സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് ബെയ്ഗിന് നോട്ടിസയച്ചത്.