ADVERTISEMENT

ന്യൂഡൽഹി ∙ വാടകത്തർക്കങ്ങ ൾ പരിഹരിക്കുന്നതിന് മാതൃകാ വാടക നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. ഇതനുസരിച്ച് വാടക വർധിപ്പിക്കുന്നതിന് 3 മാസം മുൻപ് ഉടമ വാടക ക്കാരനു രേഖാമൂലം അറിയിപ്പു നൽകണം.

വാടകത്തർക്കങ്ങളിൽ തീർപ്പുകൽപിക്കാനുള്ള അ ധികാരം കലക്ടർക്കായിരിക്കും. കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തവർ തുടക്കത്തിൽ രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും വാടക നൽകേണ്ടി വരും. 

മറ്റു നിർദേശങ്ങൾ 

∙ വാടകക്കാരൻ നിക്ഷേപമായി നൽകേണ്ടത് പരമാവധി 2 മാസത്തെ വാടക.

∙ ഉടമയും വാടകക്കാരനും വാടകക്കരാറിന്റെ പകർപ്പ് ജില്ലാ വാടക അതോറിറ്റിക്കു സമർപ്പിക്കണം. ഉടമയുടെയോ വാടകക്കാരന്റെയോ അപേക്ഷ പ്രകാരം വാടക പുതുക്കി നിശ്ചയിക്കാനുള്ള അധികാരം അതോറിറ്റിക്കാണ്. 

∙ കരാറിൽ സമ്മതിച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ നടത്താൻ വാടകക്കാരൻ വീഴ്ച വരുത്തിയാൽ ഉടമയ്ക്ക് അതു നടത്തി തുക നിക്ഷേപത്തിൽനിന്ന് ഈടാക്കാം. ഉടമ അറ്റകുറ്റപ്പണികൾ ചെയ്യുന്നില്ലെങ്കിൽ വാടകക്കാരന് അതു ചെയ്ത് പിന്നീടുള്ള വാടകയിൽ നിന്നു കുറവുചെയ്യാം. 

∙ വാടകക്കാരനെ 24 മണിക്കൂർ മുൻപേ അറിയിച്ച ശേഷമേ ഉടമ അറ്റകുറ്റപ്പണിക്കും മറ്റുമായി എത്താൻ പാടുള്ളൂ. 

∙ തർക്കം ഉണ്ടായാലും ഉടമ വൈദ്യുതി, വെള്ളം എന്നിവ തടസ്സപ്പെടുത്താൻ പാടില്ല. 

∙ വ്യാജ പരാതികൾ നൽകിയാൽ ഉടമയ്ക്കോ വാടകക്കാരനോ പിഴ ചുമത്താൻ അതോറിറ്റിക്ക് അധികാരം.   

നിയമത്തിന്റെ കരട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തു സംബന്ധമായ അധികാരം സംസ്ഥാന വിഷയമായതിനാൽ സ്വീകരിക്കുന്നതിനും മാറ്റം വരുത്തുന്നതിനും സംസ്ഥാനങ്ങൾക്ക് അവസരമുണ്ട്. എന്നാൽ, വാടക കോടതികളും ട്രൈബ്യൂണലുകളും നിർബന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com