ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാർ ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നൽകിയ മൊബൈൽ, ടാബ് തുടങ്ങിയവയിലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. 

രഹസ്യസ്വഭാവമുള്ള രേഖകൾ ഇന്റർനെറ്റ് സൗകര്യമുള്ള ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽ കൈകാര്യം ചെയ്യുന്നതും വിലക്കി. കേന്ദ്രസർക്കാർ വെബ്സൈറ്റുകളിലേക്കും മറ്റും നുഴഞ്ഞുകയറാൻ പ്രതിദിനം 30 തവണയെങ്കിലും വിദേശ ഹാക്കർമാർ ശ്രമിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണിത്. 

കരാർ ജീവനക്കാർ, കൺസൽറ്റന്റുമാർ തുടങ്ങി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആർക്കും ഇതുബാധകമാണ്. ഗൂഗിൾഡ്രൈവ്, ഡ്രോപ്ബോക്സ്, ഐക്ലൗഡ് തുടങ്ങിയ ക്ലൗഡ് സർവീസുകളിൽ സർക്കാരിന്റെ അതീവ രഹസ്യ വിവരങ്ങൾ സൂക്ഷിക്കരുത്. ഡേറ്റ പുറത്തായാൽ ക്രിമിനൽ കേസെടുക്കും.

ഔദ്യോഗിക പെൻഡ്രൈവിലോ മറ്റോ രഹസ്യരേഖകൾ പകർത്തുകയാണെങ്കിൽ എൻക്രിപ്റ്റ് ചെയ്തതിനു ശേഷം മാത്രം.   രഹസ്യരേഖകൾ ഇ മെയിൽ വഴി നൽകാനോ ഔദ്യോഗിക ഇ മെയിൽ അക്കൗണ്ടുകൾ പൊതു വൈഫൈ സംവിധാനത്തിൽനിന്ന് തുറക്കാനോ പാടില്ല. വീടുകളിലെ വൈഫൈ റൂട്ടറുകളുപയോഗിച്ച് വൈഫൈ സൗകര്യമെടുക്കുന്ന ഉപകരണങ്ങളുടെ മീഡിയ ആക്സസ് കൺട്രോൾ അഡ്രസ് രേഖപ്പെടുത്തണമെന്നും പുറത്തു നിന്നുള്ള ഉപകരണങ്ങൾ വൈഫൈ ഉപയോഗിക്കുന്നതു തടയണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com