ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ കാര്യ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വികാസ് സ്വരൂപിനെ ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറിയായി നിയമിച്ചു.

1986 െഎഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോൾ കാനഡയിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണറാണ്. ഓഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും. കോൺസുലർ, പാസ്പോർട്ട്, വീസ, പ്രവാസികാര്യം ചുമതലയുള്ള സെക്രട്ടറി ആയിരിക്കും. 

വിദേശ കാര്യ വക്താവായിരുന്ന വികാസ് സ്വരൂപ് നോവലിസ്റ്റുമാണ്. ‘ക്യു ആൻഡ് എ’ എന്ന നോവലാണ് ‘സ്ലം ഡോഗ് മില്യണയർ’ എന്ന പേരിൽ ചലച്ചിത്രമായത്. രണ്ടാമത്തെ നോവൽ ‘സിക്സ് സസ്പെക്റ്റ്സ്’ 30 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com