ADVERTISEMENT

 

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സോൻഭദ്രയിൽ 10 ഗോത്രവർഗക്കാരെ വെടിവച്ചു കൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ടത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പ്രദേശം സന്ദർശിക്കുന്നതിൽ നിന്നു പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. കോൺഗ്രസ് നേരത്തേ ചെയ്ത പ്രവൃത്തികളുടെ ഫലമാണ് ഇപ്പോഴുണ്ടാകുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.

വലിയ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിൽ. സാമൂഹിക സാഹചര്യങ്ങൾ ഇത്തരത്തിലാക്കിയത് കോൺഗ്രസാണ്.  പരുക്കേറ്റവരുടെ ചികിത്സാച്ചെലവുകൾ മുഴുവൻ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഭൂമിയും പരുക്കേറ്റവർക്ക് 7 ലക്ഷം രൂപയും ഭൂമിയും നഷ്ടപരിഹാരമായി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അക്രമികൾക്കു വധശിക്ഷ നൽകണമെന്നും  ആവശ്യപ്പെട്ടു.

ഉംബ ഗ്രാമത്തലവൻ യാഗ്യ ദത്തും കൂട്ടരും ഗോത്രവർഗക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. 10 പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഥലം സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് സംഘത്തെയും യുപി സർക്കാർ ത‍​ടഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com