ADVERTISEMENT

ജയ്പുർ ∙ ശ്രീരാമന്റെ പുത്രൻ കുശന്റെ പിന്തുടർച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി. 

രഘുവംശത്തിൽപ്പെട്ട ആരെങ്കിലും ഇപ്പോഴും അയോധ്യയിൽ ജീവിച്ചിരിപ്പുണ്ടോയെന്ന് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചതിനു പിന്നാലെയാണ് രാജസ്ഥാനിലെ രാജ്സമന്ദ് എംപിയും ജയ്പുർ രാജകുടുംബാംഗവുമായ ദിയ കുമാരി രംഗത്തുവന്നത്.

ശ്രീരാമന്റെ വംശത്തിൽ പിറന്നവർ ലോകമെമ്പാടും ഉണ്ടെന്നു പറഞ്ഞ എംപി എത്രയും വേഗം കേസ് തീർക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചു. 

തങ്ങൾ കുശന്റെ വംശാവലിയിലുള്ളവരാണെന്നു തെളിയിക്കുന്ന രേഖകളും കയ്യെഴുത്തുപ്രതികളും രാജകുടുംബത്തിന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ അവ കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞ ദിയ കുമാരി പക്ഷേ, കേസിൽ ഇടപെടാനില്ലെന്നു വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com