ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നാളെ യാത്ര തുടങ്ങും. നാളെ രാവിലെ 3.30നു തുടങ്ങുന്ന കുതിപ്പ് 20ന് അവസാനിക്കും. 

ഇപ്പോള്‍ ഭൂമിയുടെ 276–142975 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഉള്ളത്. ഭൂമിയുടെ ഏറ്റവുമടുത്തെത്തുന്ന സമയത്താണ് പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുക.

 ഏഴാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. പിന്നീട് പേടകത്തിന്റെ വേഗവും ഭ്രമണപഥത്തിന്റെ അകലവും പടിപടിയായി കുറച്ച് 100–100 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിക്കും. അവിടെ നിന്നാണ് സെപ്റ്റംബര്‍ 7ന് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. 

ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 5 ഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തി. പേടകത്തിന്റെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com