ADVERTISEMENT

ന്യൂഡൽഹി ∙ ഭൂമി തർക്കത്തെത്തുടർന്നു ഗ്രാമമുഖ്യനും സംഘവും 10 ആദിവാസികളെ വെടിവച്ചുകൊന്ന ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഉംഭാ ഗ്രാമം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.

കഴിഞ്ഞ മാസം സ്ഥലത്തെത്തിയ പ്രിയങ്കയെ ഗ്രാമത്തിലേക്കു കയറ്റാതെ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ, വഴിയിൽ കുത്തിയിരുന്ന പ്രിയങ്ക രാത്രി പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണു ഡൽഹിക്കു മടങ്ങിയത്. 

ഗ്രാമത്തിലേക്കു താൻ വീണ്ടുമെത്തുമെന്ന് അവർ അന്നു പ്രഖ്യാപിച്ചിരുന്നു.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കാൻ സർക്കാർ സ്വീകരിച്ച മാർഗം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നു പ്രിയങ്ക പറഞ്ഞു.

ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അവർ പറഞ്ഞു.സന്ദർശനം വെറും നാടകമാണെന്നു ബിജെപി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com