ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ മലിനജല മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം ‘വാട്ടർ പ്ലസ് പ്രോട്ടോക്കോൾ’ പുറത്തിറക്കി.

5 വർഷം പൂർത്തിയാക്കുന്ന ശുചിത്വഭാരത യജ്ഞത്തിന്റെ അടുത്ത ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ, മലിനജല സംസ്കരണ പ്ലാന്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണു പ്രോട്ടോക്കോളിലുള്ളതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 

പദ്ധതി ഇങ്ങനെ:

  • ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കും.
  • ശുചിമുറികളിൽ നിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.
  • യന്ത്രസഹായത്തോടെ ആൾനൂഴികൾ വൃത്തിയാക്കും. ആളെ ഉപയോഗിച്ചു വൃത്തിയാക്കേണ്ട സന്ദർഭങ്ങളിൽ മുൻകരുതൽ ഉറപ്പാക്കും
  • മലിനജലത്തിന്റെ 10% കൃഷിക്ക് വിനിയോഗിക്കും. 
  • നഗരങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കും. 

വെടിപ്പാക്കാൻ ആപ് 

നഗരങ്ങളിലെ വീടുകളിൽ നിന്നുള്ള മാലിന്യനീക്കം സുഗമമാക്കാൻ മൊബൈൽ ഫോൺ ആപ്ലിക്കേഷനുമായി (ആപ്) നഗരവികസന മന്ത്രാലയം. ‘സ്വച്ഛ് നഗർ’ എന്ന ആപ് വരുംദിവസങ്ങളിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും. മാലിന്യനീക്കം സംബന്ധിച്ച വിവരങ്ങളും പരാതികളും ആപ്പിലൂടെ അറിയിക്കാം. മാലിന്യം ശേഖരിക്കാൻ തൊഴിലാളികൾ എത്തുന്ന സമയമുൾപ്പെടെയുള്ള ഇതിലൂടെ അറിയാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com