ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ പിന്തുടരുന്നതിൽ നിന്നു പിൻമാറാൻ നിർദേശിച്ചു സേനാതാവളത്തിൽ നിന്നുള്ള നിർണായക സന്ദേശം വിങ് കമാൻഡർ അഭിനന്ദൻ വർധമാനു കേൾക്കാൻ സാധിച്ചില്ലെന്നു വെളിപ്പെടുത്തൽ.

അഭിനന്ദൻ ഉപയോഗിച്ച മിഗ് 21 ബൈസൺ വിമാനത്തിലെ ആശയവിനിമയ സംവിധാനം തകരാറിലാക്കാൻ പാക്ക് സേനയുടെ എഫ് 16 വിമാനത്തിനു സാധിച്ചതു മൂലമാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പഴക്കം ചെന്ന മിഗ് വിമാനത്തിലെ ആശയവിനിമയ സംവിധാനത്തിന്റെ പോരായ്മയാണ് അഭിനന്ദൻ പാക്ക് പിടിയിലാകാൻ വഴിയൊരുക്കിയത്. പക്ഷേ, ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. 

യുദ്ധവിമാനങ്ങളിൽ അത്യാധുനിക ആശയവിനിമയ ഉപകരണം സജ്ജമാക്കണമെന്നു ദീർഘനാളായി സേന സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) ഏതാനും വർഷം മുൻപു വികസിപ്പിച്ച ഉപകരണം പോരായ്മകൾ ചൂണ്ടിക്കാട്ടി സേന ഉപയോഗിച്ചില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com