sections
MORE

അഭിനന്ദന് വീർചക്ര

PTI3_1_2019_000235B
അഭിനന്ദൻ വർധമാൻ
SHARE

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മുന്നണിപ്പോരാളിയായ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പെടെയുള്ളവർക്കു രാജ്യത്തിന്റെ ആദരം.

പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ അഭിനന്ദന് യുദ്ധകാലത്തെ ധീരതയ്ക്കുള്ള മൂന്നാമത്തെ വലിയ സേനാ മെഡലായ വീർചക്ര ഇന്നു സമ്മാനിക്കും.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സേനാ മെഡലുകളിൽ വീർചക്ര അഭിനന്ദനു മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ, മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA