ADVERTISEMENT

കൊൽക്കത്ത ∙ ബിജെപി എംപിയും സിനിമാനടിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജി (21) അമിതവേഗത്തിൽ കാറോടിടച്ചുവന്നു മതിൽ തകർത്തതിന് അറസ്റ്റിലായി. വഴിയാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ ആളപായമുണ്ടായില്ല. ജാദവ്പുർ പൊലീസ് ആകാശിന്റെ രക്തം പരിശോധനയ്ക്കെടുത്തു. കാർ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

വ്യാഴാഴ്ച രാത്രി 9.15ന് അതിവേഗത്തിൽ പാഞ്ഞെത്തിയ കാർ കൽക്കട്ട ഗോൾഫ് ക്ലബ്ബിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. തകർന്ന കാറിൽ കുടുങ്ങിക്കിടന്ന മകനെ സമീപത്തുള്ള വസതിയിൽ നിന്ന് പിതാവ് ഓടിയെത്തി പുറത്തെടുക്കുകയായിരുന്നു. ആകാശിന് പരുക്കേറ്റിട്ടില്ല. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

‘എന്റെ മകൻ കാറപകടത്തിൽ പെട്ടു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. യാതൊരുവിധ ആനുകൂല്യമോ രാഷ്ട്രീയപരിഗണനയോ വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഞാൻ തെറ്റ് ചെയ്യാറില്ല; തെറ്റിനെ പ്രോത്സാഹിപ്പിക്കാറുമില്ല.’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ രൂപ ഗാംഗുലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com