പാക്ക് വെടിവയ്പ്: സൈനികന് വീരമൃത്യു
Mail This Article
×
ജമ്മു ∙ ഇന്ത്യൻ സൈനിക പോസ്റ്റുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പൂഞ്ച് ജില്ലയിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികനു വീരമൃത്യു. 4 പേർക്കു പരുക്കേറ്റു. ബിഹാർ സ്വദേശി നായിക് രവി രഞ്ജൻ കുമാർ സിങ് (36) ആണ് ജീവൻ വെടിഞ്ഞത്.
ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു പാക്ക് പക്ഷത്തു കനത്ത നാശനഷ്ടം വരുത്തിയതായി സൈനിക വക്താവ് അറിയിച്ചു. പോരാട്ടം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.