ADVERTISEMENT

ബെംഗളൂരു ∙ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നു. ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ 7നു പുലർച്ചെ 1.55നു ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു. 

ഇന്നലെ രാവിലെ 9.02നാണു പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നത്;  ചന്ദ്രന്റെ 114 – 18,072 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ.

ചന്ദ്രനിൽ ഇറങ്ങുന്നതിനായുള്ള ഭ്രമണപഥം താഴ്ത്തൽ നടപടി ഇന്ന് ഉച്ചയ്ക്ക് 12.30നും 1.30നുമിടയ്ക്ക് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com