ADVERTISEMENT

ന്യൂഡൽഹി ∙ 75–ാം ജന്മവാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു പ്രണാമമർപ്പിച്ചു രാജ്യം.

സമാധിസ്ഥലമായ വീർ ഭൂമിയിൽ ഇന്നലെ നടന്ന അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ പങ്കെടുത്തു. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.

ജന്മവാർഷികത്തോടനുബന്ധിച്ചു രാജീവ് ഗാന്ധി ഫൗണ്ടേഷൻ അംഗപരിമിതർക്കായി സംഘടിപ്പിച്ച സ്കൂട്ടർ വിതരണം സോണിയയും രാഹുലും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ജന്മവാർഷിക സമ്മേളനം സംഘടിപ്പിക്കും.

∙ മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാനും അവർക്കൊപ്പം നിൽക്കാനും ഞാൻ പഠിച്ചത് അച്ഛനിൽ നിന്നാണ്. മുന്നിലുള്ള പാത ഏത്ര ദുർഘടമാണെങ്കിലും ചിരിച്ചുകൊണ്ട് അതിലൂടെ നടക്കാൻ എന്നെ പഠിപ്പിച്ചതും അദ്ദേഹമാണ്

- പ്രിയങ്ക ഗാന്ധി

∙ രാജ്യസ്നേഹിയായ രാജീവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് രാഷ്ട്രനിർമിതിക്കു സഹായകമായത്. അദ്ദേഹം എനിക്കു സ്നേഹനിധിയായ അച്ഛനായിരുന്നു. ആരെയും വെറുക്കരുതെന്നും എല്ലാവരോടും ക്ഷമിക്കണമെന്നും സ്നേഹിക്കണമെന്നും എന്നെ പഠിപ്പിച്ച അച്ഛൻ

-രാഹുൽ ഗാന്ധി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com