150 എംബിബിഎസ് വിദ്യാർഥികളുടെ തല മൊട്ടയടിച്ച് പരേഡ് ചെയ്യിച്ചു; റാഗിങ് വിഡിയോ വൈറൽ

ragging
ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ റാഗിങ്ങിന്റെ ഭാഗമായി ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളെ തല മൊട്ടയടിച്ചു പരേഡ് നടത്തുന്നതിന്റെ വി‍ഡിയോദൃശ്യം
SHARE

സഫായ് (ഉത്തർപ്രദേശ്) ∙ നൂറ്റമ്പതോളം ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളെ തല മൊട്ടയടിച്ചു പരേഡ് നടത്തി സല്യൂട്ട് ചെയ്യിക്കുന്ന സീനിയർ വിദ്യാർഥികളുടെ റാഗിങ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം. 

തല മൊട്ടയടിച്ച ജൂനിയർ വിദ്യാർഥികൾ ഗ്രൗണ്ടിൽ പരേഡ് ചെയ്യുന്നതും സീനിയേഴ്സിനെ ബഹുമാനപൂർവം വണങ്ങുന്നതുമായ 3 വിഡിയോകളാണ് പ്രചരിച്ചത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നു വൈസ് ചാൻസലർ ഡോ. രാജ് കുമാർ അറിയിച്ചു. മുൻമുഖ്യമന്ത്രിമാരായ മുലായംസിങ് യാദവിന്റെയും മകൻ അഖിലേഷ് യാദവിന്റെയും ജന്മനാടാണ് സഫായ്. 

മുലായം സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്ഥാപിച്ച സർവകലാശാലയാണിത്. കഴിഞ്ഞമാസം ഹൈദരാബാദുകാരനായ ഒരു വിദ്യാർഥി റാഗിങ്ങിനെത്തുടർന്ന് ഇവിടെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. 

കഴിഞ്ഞ മാർച്ചിൽ തമിഴ്നാട്ടുകാരായ 2 വിദ്യാർഥികൾ സീനിയേഴ്സിന്റെ പീഡനത്തിൽ മനംമടുത്തു ജീവനൊടുക്കുകയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA