ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഗാന്ധിജയന്തി ദിനം മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം റെയിൽവേ നിരോധിച്ചു. പ്ലാറ്റ്ഫോമിലും ട്രെയിനിലും കച്ചവടക്കാർ പുനരുപയോഗിക്കാവുന്ന സഞ്ചിയിൽ സാധനങ്ങൾ നൽകണം. ശുദ്ധജല കുപ്പികൾ ഉപയോഗ ശേഷം തിരികെവാങ്ങാന്‍ ഐആർസിടിസി സംവിധാനമൊരുക്കും. പ്ലാസ്റ്റിക് കുപ്പികൾ പൊടിക്കുന്ന മെഷീനുകൾ ഉടൻ സ്ഥാപിക്കും. ജീവനക്കാർ പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും റെയിൽവേ മന്ത്രാലയത്തിന്റെ സർക്കുലറിൽ നിർദേശിച്ചു.

പ്ലാസ്റ്റിക്കിന് എവ‘റെസ്റ്റ്’

കഠ്മണ്ഡു ∙ പ്ലാസ്റ്റിക് കെണിയിൽ നിന്ന് എവറസ്റ്റ് പർവതത്തെ രക്ഷിക്കാൻ നേപ്പാൾ. എവറസ്റ്റ് ഉൾപ്പെടുന്ന കുമ്പു പസങ് ലാമു റൂറൽ മുനിസിപ്പാലിറ്റി പരിധിയിലാണ് 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ജനുവരി മുതൽ നിരോധിക്കുന്നത്.

ഈ വർഷം എവറസ്റ്റിൽ നിന്ന് 10 ടൺ മാലിന്യമാണു ശേഖരിച്ചത്. 6 വർഷം മുൻപ്, പർവതാരോഹക സംഘങ്ങൾക്ക് 4,000 ഡോളർ ഡിപ്പോസിറ്റ് ഏർപ്പെടുത്തിയിരുന്നു. സംഘത്തിലെ ഓരോരുത്തരും മുകളിൽ നിന്ന് 8 കിലോ മാലിന്യം താഴെയെത്തിച്ചാൽ തുക തിരികെ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പകുതിയോളം പേ‍ർ മാത്രമാണു സഹകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com