കാൻകൂണിൽ പോയി; സൂപ്പർസ്റ്റാറായി മടങ്ങി

Arun Jaitley
SHARE

2003 ൽ മെക്സിക്കോയിലെ കാൻകൂണിൽ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മേളനമാണ് ജയ്റ്റ്ലിയെ രാജ്യാന്തര പ്രശസ്തനാക്കിയത്. അന്ന് വാജ്പേയി സർക്കാരിൽ നിയമത്തിനൊപ്പം വാണിജ്യ മന്ത്രാലയവും ജയ്റ്റ്ലിയുടെ ചുമതലയിലായിരുന്നു.  യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാടുകൾക്കെതിരെ വികസ്വര രാജ്യങ്ങളുടെ നേതാവായി ഇന്ത്യയും വക്താവായി ജയ്റ്റ്ലിയും ശക്തമായ ചെറുത്തുനിൽപാണ് നടത്തിയത്.

യൂറോപ്യൻ വ്യാപാര കമ്മിഷണറായിരുന്ന പാസ്കൽ ലാമി ഉൾപ്പെടെയുള്ള വമ്പൻമാർ ജയ്റ്റ്ലിയുടെ വാദങ്ങൾക്കു മുന്നിൽ അടിയറവച്ചു, സമ്മേളനം തീരുമാനങ്ങളില്ലാതെ അലസിപ്പിരിഞ്ഞു. അതിന്റെ ക്രെഡിറ്റ് ജയ്റ്റ്ലിക്കെന്ന് എതിരാളികൾ മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷവും സമ്മതിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA