ജയ്റ്റ്ലിയുടെ പോരാട്ടം രോഗത്തോടും

Arun Jaitley
SHARE

രോഗത്തിന് വേഗത്തിൽ പരിഹാരം സാധ്യമാക്കി കർമരംഗത്തേക്കു മടങ്ങുകയെന്നതായിരുന്നു ഏതാനും വർഷങ്ങളായി അരുൺ ജയ്റ്റ്ലിയുടെ രീതി. വൃക്ക മാറ്റിവച്ചശേഷവും സാധിക്കുമ്പോഴൊക്കെ പാർലമെന്റിലും പാർട്ടി ഓഫിസിലുമെത്തി. പ്രയാസമുള്ളപ്പോൾ വീട്ടിൽ യോഗങ്ങൾ വിളിച്ചുകൂട്ടി.പ്രമേഹമാണ് ആദ്യം പ്രശ്നമായത്. ഉദരത്തിന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ബെറിയാട്രിക് ശസ്ത്രക്രിയ ചില പ്രശ്നങ്ങൾക്കു വഴിവച്ചു. ഇതു പരിഹരിക്കാൻ എയിംസിൽവച്ച് മറ്റൊരു ശസ്ത്രക്രിയ. കഴിഞ്ഞ വർഷം വൃക്ക മാറ്റിവച്ചു. പിന്നീട് മൃദുകോശ അർബുദം കണ്ടെത്തി. അതിന് ന്യൂയോർക്കിൽ ചികിത്സ നടത്തിയെങ്കിലും തുടർന്നും ഇതിന്റെ പ്രശ്നങ്ങൾ അലട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA