പൊലീസ് സ്റ്റേഷൻ ആക്രമിച്ച് കൊടുംകുറ്റവാളിയെ രക്ഷപ്പെടുത്തി
Mail This Article
×
ജയ്പുർ ∙ രാജസ്ഥാനിലെ അൽവർ ജില്ലയിലെ ബെഹ്റർ പൊലീസ് സ്റ്റേഷനിൽ നിന്നു കുപ്രസിദ്ധ കുറ്റവാളി പാപ്ല എന്നു വിളിക്കുന്ന വിക്രം ഗുജ്ജർ (28) കടന്നുകളഞ്ഞു.
പൊലീസ് പുലർച്ചെ റോന്ത് ചുറ്റുന്നതിനിടെ 31.90 ലക്ഷം രൂപയുമായി പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ പതിനഞ്ചോളം സംഘാംഗങ്ങൾ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതിയെ കൊണ്ടുപോകുകയായിരുന്നു. ഹരിയാന അതിർത്തിയിലെ മഹേന്ദ്രഗഡുകാരനായ ഇയാൾ 5 കൊലക്കേസുകളിൽ പ്രതിയാണ്. രണ്ടുവർഷം മുൻപും കോടതി പരിസരത്തു നിന്നു സമാന രീതിയിൽ സംഘാംഗങ്ങൾ ഇയാളെ കൊണ്ടുപോയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.