ADVERTISEMENT

മുംബൈ ∙ ഏഴുമാസം ഗർഭവുമായി ഊരുചുറ്റുന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചപ്പോൾ ഞെട്ടിയതു ഡോക്ടർമാർ. 

19 തവണ പ്രസവം കഴിഞ്ഞെന്നും ഇപ്പോൾ 11 കുട്ടികൾ ഉണ്ടെന്നുമാണു നാടോടിയായ ലങ്കാഭായി(38) പറഞ്ഞത്. 

പ്രസവ സംബന്ധമായി ആദ്യമായാണ് ആശുപത്രി കാണുന്നതെന്നും നിരക്ഷരയായ അവർ പറഞ്ഞു. 

അടിയന്തര പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായ മരുന്നുകൾ ലങ്കാഭായിക്കു നൽകിയെന്നു ഡോക്ടർമാർ അറിയിച്ചു. 

അമ്മയും ഗർഭസ്ഥശിശുവും ഇപ്പോൾ  ആരോഗ്യത്തോടെയിരിക്കുന്നു.

പ്രസവത്തിനായി 2 മാസത്തിനകം ആശുപത്രിയിലെത്തണമെന്നു നിർദേശിച്ച് ശുചിത്വം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളിലും ബോധവൽക്കരണം നൽകിയിട്ടുണ്ട്. 

ബീഡ് ജില്ലയിലെ ആരോഗ്യപ്രവർത്തകരാണു നാടോടിസംഘത്തിനൊപ്പം ലങ്കാഭായി ഖരാത്തിനെ കണ്ടെത്തിയത്. മജാൽഗാവിലെ കേശാപുരിയാണു സ്വദേശമെങ്കിലും കൂട്ടമായി ഊരുചുറ്റുന്നവരാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com