sections
MORE

ഗവർണർമാരിൽ തമിഴിസൈ ‘ബേബി’; ബിശ്വ ഭൂഷൺ കാരണവർ

governer
തമിഴിസൈ സൗന്ദരരാജൻ, ബിശ്വ ഭൂഷൺ ഹരിചന്ദ‍്
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ ഗവർണർമാരിൽ പ്രായം കൊണ്ട് ‘ബേബി’ തമിഴിസൈ സൗന്ദരരാജൻ. തെലങ്കാനയുടെ പ്രഥമ വനിതാ ഗവർണറായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ഇവർക്ക് പ്രായം 58. പ്രായത്തിൽ മൂത്തത് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദനാണ്(85).

ഈ മാസം ഒന്നിന് പുതുതായി 5 പേരെക്കൂടി നിയമിച്ചതോടെ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ശരാശരി പ്രായം 73 ആയി. ഇവരിൽ കൂടുതൽ പേരും 70–79 വയസ്സുകാരാണ്. 80 വയസ്സ് പിന്നിട്ടവർ 6 പേർ. തമിഴിസൈ സൗന്ദരരാജൻ മാത്രമാണ് 60 വയസ്സിൽ താഴെയുള്ളത്. 

തമിഴിസൈ കഴിഞ്ഞാൽ പ്രായംകൊണ്ട് ഇളപ്പം ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌വ്രത് (60) ആണ്. ബിശ്വ ഭൂഷൺ കഴിഞ്ഞാൽ മുതിർന്നയാൾ മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠനും (84).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA