ADVERTISEMENT

ന്യൂഡൽഹി ∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കും. ഇതിൽ കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്തുനൽകുന്നതും ആലോചിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. 

ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കും. യാത്രക്കാർക്ക്, മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം. പ്രീ പെയ്ഡ് നമ്പരുകൾ റെയിൽവേ റീ ചാർജ് ചെയ്തു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒക്ടോബർ 2 മുതൽ സ്റ്റേഷൻ പരിസരങ്ങളിൽ നിരോധിച്ച് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾക്കു പകരം എന്തു സംവിധാനമേർപ്പെടുത്താമെന്ന് ആലോചിക്കാൻ ഐആർസിടിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com