ADVERTISEMENT

ന്യൂഡൽഹി ∙ വൃദ്ധന്റെ വേഷം കെട്ടി വ്യാജ പാസ്പോർട്ടുമായി ന്യൂയോർക്കിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് ന്യൂഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ എന്ന 32 കാരനാണ് 81 വയസ്സുള്ള അമരിക് സിങ് എന്ന പേരിലുള്ള പാസ്പോർട്ടുമായി എത്തിയത്. 

വൃദ്ധനാണെന്നു തോന്നിപ്പിക്കാൻ ഇയാൾ മുടിയും താടിയും നരപ്പിക്കുകയും തലപ്പാവും കണ്ണടയും ധരിക്കുകയും ചെയ്തിരുന്നു. വീൽചെയറിലെത്തിയ ഇയാൾ സുരക്ഷാ പരിശോധനയ്ക്ക് എഴുന്നേ‍ൽക്കാൻ വിസമ്മതിച്ചു. സംശയംതോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com