ADVERTISEMENT

ന്യൂഡൽഹി ∙ മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം ഇങ്ങനെ:

ഗുജറാത്ത്: 17 പിഴകൾക്കായി 50 - 90 % ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ 1000 രൂപയിൽനിന്ന് 500 ആക്കി. 

കർണാടക: ഗുജറാത്ത് മാതൃക പിന്തുടരും.

ഗോവ: മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ കുറയ്ക്കില്ല; മറ്റുള്ളവ പുനഃപരിശോധിക്കും.  

ഉത്തരാഖണ്ഡ്: 75 % വരെ ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനും 3 പേർ ചേർന്നുള്ള ഇരുചക്ര വാഹനയാത്രയ്ക്കും ഇളവില്ല. 

മഹാരാഷ്ട്ര: വർധന പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് അഭ്യർഥന. യുപി, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളും പുനഃപരിശോധന പരിഗണിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഒഡീഷ 3 മാസത്തേക്ക് നിയമം നടപ്പാക്കില്ല.

തമിഴ്നാട്, ബംഗാൾ, കോൺഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പുതിയ നിയമം നടപ്പാക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം ചില കുറ്റങ്ങൾക്ക് ഉയർന്ന പിഴ നടപ്പാക്കുമെന്നാണു രാജസ്ഥാൻ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com