ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ വീണ്ടും ആൾമാറാട്ടത്തിനു പിടിയിൽ. ഹോങ്കോങ്ങിൽ നിന്നു കർണെൽ സിങ് എന്ന വ്യാജ പേരിൽ വ്യാജ പാസ്പോർട്ടുമായി എത്തിയ പ‍ഞ്ചാബിലെ മോഗ സ്വദേശി ഗുർദീപ് സിങ് ആണ് പിടിയിലായത്. 68 കാരനായ ഇയാൾ 89 കാരനായാണ് ഡൽഹിയിലെത്തിയത്. 5 ദിവസം മുൻപ് 81 കാരനായി വേഷമിട്ട 32 വയസ്സുകാരനെ ഇവിടെ പിടികൂടിയിരുന്നു.

ഗുർദീപ് സിങ്ങിന്റെ പാസ്പോർട്ടിൽ ജനനത്തീയതി 1930 ഒക്ടോബർ 30 ആയിരുന്നു. 2008 മുതൽ വ്യാജ പാസ്പോർട്ടിൽ ഇയാൾ ഹോങ്കോങ്ങിലേക്കു യാത്ര ചെയ്യുന്നു. സ്ഥിര താമസക്കാർക്കുള്ള ഐഡിയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com