ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനു മാർഗരേഖ തയാറാക്കാൻ ആലോചനയുണ്ടോയെന്നു വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിന് ഒൗദ്യോഗിക തിരിച്ചറിയൽ സംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണോ എന്നതിൽ ഈ മാസം 24നു വാദം കേൾക്കുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സമൂഹമാധ്യമ അക്കൗണ്ട് വിഷയത്തിൽ മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലാണ് കേസുകളുള്ളത്. ഈ കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കാണ് ഹർജി നൽകിയത്. കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റുന്നതിൽ എതിർപ്പില്ലെങ്കിലും ഹൈക്കോടതികൾ ഈ കേസുകളിൽ ഏറെ സമയം ചെലവിട്ടു കഴിഞ്ഞെന്നതു പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മദ്രാസ് ഹൈക്കോടതിയിലെ കേസ് തുടരാൻ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com