ADVERTISEMENT

ന്യൂഡൽഹി ∙ കേൾവിത്തകരാറുള്ളവർക്കായി എല്ലാ ന്യൂസ് ചാനലുകളും ദിവസവും ഒരു വാർത്താ ബുള്ളറ്റിൻ ആംഗ്യഭാഷയിൽ കൂടി അവതരിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ആഴ്ചയിൽ ഒരു വിനോദപരിപാടി സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തി നൽകണമെന്നും നിർദേശമുണ്ട്.

കേൾവിത്തകരാർ ഉള്ളവർക്കും ടിവി പരിപാടികൾ പ്രാപ്യമാക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഈ മാസം 16 മുതൽ പ്രാബല്യത്തിലാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ദൂരദർശൻ ദിവസവും ആംഗ്യഭാഷയിൽ വാർത്ത അവതരിപ്പിക്കുന്നുണ്ട്. ഈ മാതൃക എല്ലാ വാർത്താ ചാനലുകളും തുടരണമെന്ന അഭ്യർഥന അവർ സ്വീകരിച്ചതായി മന്ത്രി ജാവഡേക്കർ പറഞ്ഞു.

തൽസമയ വാർത്തകൾ, മറ്റു പരിപാടികൾ, കായിക മത്സരങ്ങൾ, റിയാലിറ്റി ഷോ, ചർച്ചകൾ, ടെലിഷോപ്പിങ് തുടങ്ങിയവയെ ആംഗ്യഭാഷാ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൂർണവ്യവസ്ഥകൾ 5 വർഷം കൊണ്ടു നടപ്പാക്കാനാണ് ഉദ്ദേശ്യം. 2 വർഷം കൂടുമ്പോൾ നയം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com