ADVERTISEMENT
ന്യൂഡൽഹി ∙ ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആൽബർട്ട് ഐൻസ്റ്റൈൻ ആണെന്നു പറഞ്ഞു പോയതു നാക്കു പിഴയെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ‘ഒരു പ്രത്യേക സന്ദർഭത്തിലാണ് അതു പറ‍ഞ്ഞത്. ചില സുഹൃത്തുക്കൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത വരികൾ ഉപയോഗിച്ചു മോശമായ പ്രചാരണം നടത്തി’– ഗോയൽ പറഞ്ഞു. കണക്കല്ല ആൽബർട്ട് ഐൻസ്റ്റൈനെ ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ സഹായിച്ചത് എന്നായിരുന്നു കഴി‍ഞ്ഞദിവസം ഗോയൽ നടത്തിയ പരാമർശം. യഥാർഥത്തിൽ ഗുരുത്വാകർഷണ തത്വങ്ങൾ ഐസക് ന്യൂട്ടന്റെതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com