sections
MORE

വാധ്‍രയ്ക്ക് വിദേശത്തു പോകാൻ കോടതി അനുമതി

Robert Vadra
റോബർട്ട് വാധ്‌ര (ഫയൽ ചിത്രം)
SHARE

ന്യൂ‍‍ഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയ്ക്ക് ബിസിനസ് ആവശ്യത്തിനായി 21 മുതൽ ഒക്ടോബർ 8 വരെ സ്പെയിനിൽ പോകാൻ പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാർ അനുമതി നൽകി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാധ്‌രയുടെ ഭർത്താവായ റോബർട്ടിനെ കഴിഞ്ഞ ജൂണിൽ ചികിത്സയ്ക്ക് വിദേശത്തു പോകാൻ കോടതി അനുവദിച്ചിരുന്നു.

വ്യാപാര മേളയിൽ പങ്കെടുക്കാനാണു യാത്രയെന്ന് റോബർട്ടിനു വേണ്ടി കെ.ടി.എസ്. തുളസി വാദിച്ചു. എന്നാൽ, കൂട്ടുപ്രത്രിയുമായുള്ള കൂടിക്കാഴ്ചയാണ് യാത്രയുടെ ഉദ്ദേശ്യമെന്നും തെളിവുകൾ നശിപ്പിക്കപ്പെടുമെന്നതിനാൽ അനുമതി നൽകരുതെന്നും ഇഡിക്കു വേണ്ടി നിതീഷ് റാണയും ഡി.പി.സിങ്ങും എതി‍ർവാദം ഉന്നയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA