ADVERTISEMENT

ന്യൂഡൽഹി ∙ ഒറ്റത്തവണ മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമത്തിനെതിരെ തമിഴ്നാട്ടിലെ മുസ്‌ലിം അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനു സുപ്രീം കോടതി നോട്ടിസ്. ഈ ഹർജി നിലവിലുള്ള സമാന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നു ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജംഇയ്യത്തുൽ ഉലമ ഹിന്ദ് എന്നീ സംഘടനകളും സയ്യിദ് ഫാറൂഖ് എന്ന വ്യക്തിയും നിയമത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ കഴിഞ്ഞ 23ന് സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു. 4 ആഴ്ചക്കകം മറുപടി നൽകാനാണ് നിർദേശിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com