ADVERTISEMENT

മുംബൈ/ഭോപാൽ ∙ ഗണേശോൽസവ സമാപനദിനത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെ  മഹാരാഷ്ട്രയിൽ 18 പേരും മധ്യപ്രദേശിൽ 11 പേരും  മുങ്ങിമരിച്ചു. മധ്യപ്രദേശിലെ കട്‌ലാപുര തടാകത്തിൽ നിമജ്ജനത്തിനു പോയവർ സഞ്ചരിച്ച 2 ബോട്ടുകൾ മുങ്ങുകയായിരുന്നു. 6 പേരെ രക്ഷിച്ചു. വലുപ്പമുള്ള ഗണേശ പ്രതിമയുമായി ബോട്ടുകൾ അപകടകരമാം വിധം നീങ്ങുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ട മധ്യപ്രദേശ് സർക്കാർ, മരിച്ചവരുടെ ആശ്രിതർക്ക് 11 ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചു.

മഹാരാഷ്ട്രയിൽ വിവിധ ജില്ലകളിലായി പൂർണ, ഗോദാവരി തുടങ്ങിയ നദികളിലാണു മുങ്ങിമരണങ്ങൾ.  പുണെ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ  ഒഴുക്കിൽപ്പെട്ട 9 പേരെ രക്ഷിച്ചു. നവിമുംൈബയിൽ വിഗ്രഹം നിമജ്ജനത്തിനു കൊണ്ടുപോകവെ ഏഴു പേർക്കു ഷോക്കേറ്റു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com