ADVERTISEMENT

ന്യൂഡൽഹി ∙ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന‌ക്കേസിലെ വിചാരണക്കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് വിധി പറയുന്നതുവരെ കാലാവധി നീട്ടിനൽകിയതായി യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന്, ഈ വിഷയത്തിൽ സുപ്രീം കോടതിയിലുള്ള കേസ് അവസാനിപ്പിക്കുന്നതായി ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗൂ‍ഢാലോചനക്കേസിൽ വിചാരണക്കോടതി 9 മാസത്തിനകം വിധി പറയണമെന്ന് കഴിഞ്ഞ ജൂലൈ 19നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, വിധി പറയുംവരെ ജഡ്ജിയുടെ സേവനം നീട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. കാലാവധി നീട്ടുന്നില്ലെങ്കിൽ ജഡ്ജി ഈ മാസം 30ന് വിരമിക്കണമായിരുന്നു.

ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, രാജസ്ഥാൻ മുൻ ഗവർണർ കല്യാൺ സിങ്, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ 2017 ഏപ്രിൽ 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com