ADVERTISEMENT

ഭോപാൽ ∙ മഴ പെയ്യാൻ അവർ ഒരുമിച്ചു. മഴ തന്നെ അവരെ വേർപെടുത്തി. വരണ്ടുണങ്ങിയ ഭൂമിയിൽ മഴ പെയ്യാൻ ‘കല്യാണം കഴിപ്പിച്ച’ തവളകളെ 2 മാസത്തിനുശേഷം ഡിവോഴ്സ് ചെയ്യിച്ചു, കാരണം സകല കണക്കുകൂട്ടലും തെറ്റിച്ചു പെയ്ത പെരുമഴ !

ഭോപാൽ മേഖലയാകെ കടുത്ത വരൾച്ചയിൽ വലഞ്ഞപ്പോഴായിരുന്നു ഇന്ദ്രാപുരിയിലെ ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങളുടെ തലയിൽ ‘തവളക്കല്യാണം’ എന്ന ആശയം മിന്നിയത്. തവളകളുടെ കല്യാണം നടത്തിയാൽ മഴ കനിയുമെന്നായിരുന്നു വിശ്വാസം. കഴിഞ്ഞ ജൂലൈ 19 ന് ആഘോഷമായി മാംഗല്യം നടന്നു.

frog-divorce
തവളകളുടെ രൂപം ഉപയോഗിച്ച് പ്രതീകാത്മക‌ വിവാഹമോചനം നടത്തിയപ്പോൾ.

പിന്നീടങ്ങോട്ടു പെരുമഴയായിരുന്നു മധ്യപ്രദേശിലാകെ. 26% അധികമഴ ലഭിച്ചു. നാടും നഗരവും വെള്ളത്തിൽ മുങ്ങി. ഭോപാലിൽ ഞായറാഴ്ച 13 വർഷത്തെ റെക്കോർഡ് മഴ പെയ്തു.

നിവൃത്തിയില്ലാതെ തവളകളുടെ ദാമ്പത്യം അവസാനിപ്പിക്കേണ്ടി വന്നു. ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങൾ പ്രതീകാത്മകമായി വിവാഹമോചനം നടത്തി. ഇനി തവളകൾ വേറെ വേറെ താമസിക്കുമെന്നാണു പ്രതീക്ഷ, മഴ കുറയുമെന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com