ADVERTISEMENT

ഇസ്‌ലാമാബാദ് ∙ കശ്മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിൽ നിന്നു പിന്തുണ ഉറപ്പാക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നും പാക്കിസ്ഥാനെയല്ല മറിച്ച് ഇന്ത്യയെയാണ് അവർ വിശ്വസിക്കുന്നതെന്നും തുറന്നടിച്ച് പാക്ക് മന്ത്രി. കശ്മീർ വിഷയത്തിൽ 58 രാജ്യങ്ങൾ പാക്കിസ്ഥാനോടൊപ്പമെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടതിനു പിന്നാലെയാണ് വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി ബ്രിഗേഡിയർ (റിട്ട.) ഇജാസ് അഹമ്മദ് ഷാ ഇന്ത്യയെയാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നു പറഞ്ഞ് സർക്കാരിനെ വിഷമത്തിലാക്കിയത്.

കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഇജാസ് പറഞ്ഞതിങ്ങനെ: ‘അവർ (ഇന്ത്യ) കശ്മീരിൽ കർഫ്യു അടിച്ചേൽപ്പിക്കുന്നെന്നും അവിടെ മരുന്നില്ലെന്നും മറ്റും നമ്മൾ പറയുന്നു. പക്ഷേ ജനം (ലോകം) നമ്മളെ വിശ്വസിക്കുന്നില്ല, ഇന്ത്യയെ വിശ്വസിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com