ADVERTISEMENT

ന്യൂഡൽഹി ∙ 2024 നുള്ളിൽ ദേശീയ പൗര റജിസ്റ്റർ രാജ്യമൊട്ടാകെ തയാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘പൗര റജിസ്റ്റർ പൂർത്തിയാക്കുമ്പോൾ ഈ രാജ്യത്ത് ഒരു അനധികൃത താമസക്കാരനും ഉണ്ടാവില്ല. 2024 ൽ ജനവിധി തേടി ഞങ്ങൾ വീണ്ടും വരുമ്പോൾ പൗര റജിസ്റ്ററിന്റെ ജോലികൾ പൂർത്തിയാക്കിയിരിക്കും’– ഷാ പറഞ്ഞു.കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ കോൺഗ്രസ് എതിർക്കുന്നത് എന്തിനാണ്? ദേശീയ താൽപര്യത്തിനു വേണ്ടി ബിജെപി സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർക്കുകയാണെന്നും ഖെയ്ത്താളിൽ തിരഞ്ഞെടുപ്പു റാലിയിൽ ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും മോദിയുടെ ജനപിന്തുണ കണ്ട് അത്ഭുതപ്പെട്ടു. മൻമോഹൻസിങ് വിദേശത്തു പോയാൽ ആരും അറിയാറില്ലായിരുന്നു. സോണിയ എഴുതിക്കൊടുക്കുന്നത് വായിക്കലായിരുന്നു മൻമോഹൻ ചെയ്തിരുന്നതെന്നും അമിത്ഷാ പരിഹസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com