ADVERTISEMENT

ബെംഗളൂരു ∙ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിയമസഭാ പ്രതിപക്ഷ നേതാവായി എഐസിസി നേതൃത്വം നിയമിച്ചു. അതേ സമയം കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എസ്.ആർ പാട്ടീലാണ് നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവാകാൻ തർക്കം രൂക്ഷമായതിനെത്തുടർന്ന് തുടർന്ന് മുതിർന്ന നേതാവ് മധുസൂദൻ മിസ്ത്രിയെ കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം കർണാടകയിലേക്ക് അയച്ചിരുന്നു.

സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവാക്കുന്നതിനെ ജി.പരമേശ്വരയും എച്ച്.കെ പാട്ടീലും എതിർത്തു. ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു പിന്നാലെയാണ് ഉത്തരവ് പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com