ADVERTISEMENT

കാബൂൾ ∙ യുഎസ്– അഫ്‌ഗാൻ സേനകളുടെ ഡ്രോൺ ആക്രമണത്തിൽ അൽ ഖായിദയുടെ ഇന്ത്യൻ ഉപ ഭൂഖണ്ഡ മേധാവി അസീം ഒമർ അടക്കം 6 ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി.

സെപ്റ്റംബർ 23ന് ഹെൽമന്ദ് പ്രവിശ്യയിലെ മുസ ക്വാല ജില്ലയിൽ നടത്തിയ ആക്രമണത്തിൽ വിവാഹ വീട്ടിലെ നാൽപതിലേറെ പേരാണു കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തിൽ അൽ ഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യൂഐഎസ്) മേധാവിയും ഉത്തർപ്രദേശ് സ്വദേശിയുമായ അസീം ഒമറും അൽ ഖായിദ മേധാവി അയ്‌മൻ അൽ സവാഹിരിയുടെ സന്ദേശവാഹകനായ റയ്‌ഹാനും അടക്കം 6 ഭീകരർ ഉൾപ്പെട്ടിരുന്നുവെന്നാണു അഫ്ഗാൻ ഇന്റലിജൻസ് ഏജൻസി വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

സനാവുൽ ഹഖ് എന്ന അസീം ഒമർ 1990 കളിലാണ് പാക്കിസ്ഥാനിലേക്കു കടന്നത്. ഹർക്കത്തുൽ മുജാഹിദീൻ മേധാവിയായിരുന്ന ഇയാളെ 2016 ൽ യുഎസ് ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

വിവാഹവീടിനു സമീപം താലിബാൻ ചാവേറുകളുടെ പരിശീലന കേന്ദ്രമായിരുന്നുവെന്നും അത് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് അഫ്‌ഗാൻ സർക്കാർ അവകാശപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com