ADVERTISEMENT
ന്യൂഡൽഹി ∙ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള വഴികൾ തേടി വിമാനക്കമ്പനികൾ. യാത്രക്കാർക്കുള്ള ഭക്ഷണം വിളമ്പുന്നതിന് പ്ലാസ്റ്റിക് പ്ലേറ്റിനു പകരം വാഴയില ഉപയോഗിക്കുന്നതിന്റെ സാധ്യതയാണു തേടുന്നത്. പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക് എന്നിവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും വൈകാതെ വിമാനങ്ങളിൽ ഇടംപിടിക്കും. ലഭ്യത, ചെലവ് എന്നിവ കണക്കിലെടുമ്പോൾ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു ലാഭകരമെങ്കിലും വിമാനയാത്രകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണെന്നാണു കമ്പനികളുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ സ്വീകരിച്ചിട്ടുള്ള മാർഗങ്ങളും പരിശോധിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കമ്പനികൾ പരിസ്ഥിതി സൗഹൃദ വഴിയിലേക്കു പറക്കാനൊരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com