ADVERTISEMENT

ന്യൂഡൽഹി ∙ പാമോയിൽ ഉൾപ്പെടെ ഏതാനും ഉൽപന്നങ്ങൾ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ യുഎന്നിൽ നിലപാട് എടുത്ത മലേഷ്യൻ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകാനാണ് നീക്കം. ലോകത്ത് ഏറ്റവും അധികം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ് – വർഷം 90 ലക്ഷം ടൺ. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും പാമോയിൽ. ഏറിയപങ്കും വാങ്ങുന്നത് മലേഷ്യയിൽ നിന്നാണ്.

ഇന്ത്യ കശ്മീർ ആക്രമിച്ചു കീഴടക്കുകയായിരുന്നു എന്നും പ്രശ്നം പരിഹരിക്കാൻ പാക്കിസ്ഥാനുമായി ചേർന്നു നടപടി സ്വീകരിക്കണമെന്നും യുഎന്നിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറ‍ഞ്ഞിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ പരസ്യമായ പ്രതികരിച്ച മഹാതിറിന്റെ നടപടി കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തി. മലേഷ്യയ്ക്കു പകരം ഇന്തൊനീഷ്യ, അർജന്റീന, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പാമോയിൽ ഇറക്കുമതി ചെയ്യാനാണ് ആലോചന.

English Summary: India may restrict imports of palm oil, other goods from Malaysia over J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com