ADVERTISEMENT

ന്യൂഡൽഹി ∙ തലസ്ഥാന നഗരത്തിൽ പിടിച്ചുപറിക്കാരുടെ ഇരയായി പ്രധാനമന്ത്രിയുടെ അനന്തരവളും. നരേന്ദ്ര മോദിയുടെ സഹോദരന്റെ മകൾ ദമയന്തി ബെൻ മോദിയുടെ പഴ്സാണു ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിപ്പറിച്ചത്. സിവിൽ ലെയ്ൻ മേഖലയിലെ ഗുജറാത്ത് സമാജ് ഭവനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം.

അമൃത്‌സറിൽ നിന്നു രാവിലെ എട്ടുമണിയോടെ ഡൽഹിയിലെത്തിയ ദമയന്തി ബെൻ, ഗുജറാത്ത് സമാജ് ഭവൻ ഗേറ്റിനു സമീപം ഓട്ടോറിക്ഷയിൽ നിന്നു പുറത്തിറങ്ങുമ്പോഴാണു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പഴ്സ് തട്ടിപ്പറിച്ചു കടന്നതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 56,000 രൂപ, 2 മൊബൈൽ ഫോൺ, രേഖകൾ എന്നിവ നഷ്ടപ്പെട്ടു. വൈകിട്ട് അഹമ്മദാബാദിലേക്കു പോകേണ്ടിയിരുന്ന ദമയന്തിയുടെ ടിക്കറ്റും പഴ്സിലുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവയും നഷ്ടപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു സമീപമാണു സംഭവം നടന്നത്.

English Summary: PM Modi's Niece Robbed Of Rs. 56,000, 2 Cellphones In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com