sections
MORE

അപായച്ചങ്ങല വലിച്ച കേസ്: ബോളിവുഡ് താരങ്ങളെ വിട്ടു

Sunny-Deol-and-Karishma-Kapoor
SHARE

ജയ്പുർ ∙ സിനിമാ ഷൂട്ടിങ്ങിനിടെ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ച കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനെയും കരിഷ്മ കപൂറിനെയും രാജസ്ഥാൻ കോടതി 22 വർഷത്തിനുശേഷം കുറ്റവിമുക്തരാക്കി. 1997 ൽ അജ്മേർ ജില്ലയിൽ ‘ബജ്‌രംഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെ താരങ്ങൾ ചങ്ങല വലിച്ചതു കാരണം ട്രെയിൻ 25 മിനിറ്റ് വൈകിയെന്നാണ് കേസ്. സെഷൻസ് കോടതി 2010 ൽ പ്രതികളെ കുറ്റവിമുക്തരാക്കിയെങ്കിലും റെയിൽവേ കോടതി നടപടി തുടർന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് സണ്ണി ഡിയോൾ.

English Summary: Sunny Deol, Karisma Kapoor Acquitted In Pulling Emergency Chain In Train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA