ADVERTISEMENT

ന്യൂഡൽഹി ∙ യുപി കോൺഗ്രസ് ഘടകത്തിൽ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ അഴിച്ചുപണിയിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാക്കൾ. യുപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് യുവനേതാവ് അജയ് കുമാർ ലല്ലുവിനെ നിയോഗിച്ചതും സംസ്ഥാന സമിതിയിൽ യുവാക്കൾക്കു പ്രാമുഖ്യം നൽകിയതുമാണു മുതിർന്നവരെ ചൊടിപ്പിച്ചത്.

സംഘടനാ കാര്യങ്ങളിൽ പ്രിയങ്കയ്ക്കു മാർഗനിർദേശം നൽകാനുള്ള ഉപദേശക സമിതിയിൽ അംഗമാകാൻ മുതിർന്ന നേതാവ് രാജേഷ് മിശ്ര വിസമ്മതിച്ചു. പ്രിയങ്കയ്ക്ക് ഉപദേശം നൽകാൻ താൻ ആളല്ലെന്നു വ്യക്തമാക്കിയാണു മിശ്ര പദവി നിരസിച്ചത്. 

യുവാക്കളെക്കൊണ്ടു നിറച്ചാൽ യുപിസിസിയും യൂത്ത് കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസമെന്നാണു മുതിർന്നവരുടെ ചോദ്യം. അതേസമയം, എതിർ സ്വരമുയർത്തുന്നവർക്കു വഴങ്ങേണ്ടെന്ന നിലപാടിലാണു പ്രിയങ്ക. സംസ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പ്രിയങ്കയ്ക്കു പൂർണസ്വാതന്ത്ര്യം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അനുവദിച്ചിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com