ADVERTISEMENT

വാഷിങ്ടൻ ∙ ജമ്മു കശ്മീരിലെ നിക്ഷേപ സാധ്യതകളുടെ വിശദാംശങ്ങളടങ്ങിയ സർക്കാർ നയരേഖ ഉടൻ പുറത്തിറക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. വിനോദസഞ്ചാരം, കരകൗശലവസ്തു നിർമാണം, പട്ട്, കുങ്കുമപ്പൂവ്– ആപ്പിൾ കൃഷി തുടങ്ങിയ രംഗങ്ങളിലെ നിക്ഷേപങ്ങൾക്കാണ് ഊന്നലെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ആസ്ഥാനത്തു നിക്ഷേപകരുമായുള്ള ചർച്ചയിൽ കേന്ദ്രമന്ത്രി വെളിപ്പെടുത്തി. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ, സ്വകാര്യ കമ്പനികൾക്കു നിക്ഷേപ പ്രോത്സാഹനം നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ യുവാക്കൾക്കു തൊഴിൽസാധ്യത നൽകുന്നതുൾപ്പെടെ ലക്ഷ്യങ്ങളുള്ള ഈ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നു നിർമല സീതാരാമൻ പറഞ്ഞു. 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ് ഫോറം എന്നിവർ ചേർന്നാണു കൂടിക്കാഴ്ച സംഘടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com