ഏതു ബട്ടനിലും താമര: വിവാദ വിഡിയോ ട്വീറ്റ് ചെയ്ത് രാഹുൽ
Mail This Article
×
ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്കു തന്നെ ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎൽഎയും സ്ഥാനാർഥിയുമായ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആളെന്നു പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ആര് ആർക്കൊക്കെ വോട്ട് ചെയ്തെന്ന കാര്യം തങ്ങളറിയുമെന്നും ആവശ്യമെങ്കിൽ അതു പരിശോധിക്കാൻ കഴിയുമെന്നും വോട്ടർമാരോടു പറഞ്ഞ വിർക്കിന്റെ പ്രസംഗം വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.